വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് അമ്മ മരണമടഞ്ഞ കുഞ്ഞിന് പുതുജീവന്‍

കളമശ്ശേരി : മലപ്പുറത്തെ വീട്ടില്‍ പ്രസവിക്കുകയും തുടര്‍ന്ന് മരണമടയുകയും ചെയ്ത പെരുമ്പാവൂര്‍ സ്വദേശി അസ്മയുടെ (35) കുഞ്ഞിന് പുതുജീവന്‍.06.04.2025 ഞായറാഴ്ച രാവിലെയോടെയാണ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലുള്ള വീട്ടിലെത്തിച്ചത്.

കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സമീപത്തുള്ളവര്‍ കുഞ്ഞിനെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി അവിടെനിന്നും ഉച്ചയോടെ കുഞ്ഞിനെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുക്കയായിരുന്നു.

ശ്വാസതടസ്സം,നിര്‍ജ്ജലീകരണം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ എന്‍.ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ലാബ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കുഞ്ഞിന് അണുബാധയുള്ളതിനാല്‍ ആന്റിബയോട്ടികളുടെയും ഓക്‌സിജന്റെയും സഹായത്തില്‍ കുഞ്ഞിനെ സംരക്ഷിച്ചു വരികയായിരുന്നു.

നിലവില്‍ പൂര്‍ണ്ണ ആരോഗ്യവാനായതിനാല്‍ കുഞ്ഞിനെ സി.ഡ.ബ്ലി.സിക്ക് കൈമാറിയതായി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top