സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നതിന് തുക നല്‍കേണ്ട

ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നേരിട്ട് വീടുകളില്‍ എത്തിക്കുന്നതിന് ഒരു തുകയും ഗുണഭോക്താക്കള്‍ നല്‍കേണ്ടതില്ല.

പെന്‍ഷന്‍ വിതരണത്തിനായി സഹകരണ സംഘങ്ങള്‍ക്ക് ഓരോ ഗുണഭോക്താവിനും 30 രൂപ ഇന്‍സെന്റീവ് ആയി സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്.

അതിനാല്‍, വിതരണക്കാര്‍ക്ക് ഗുണഭോക്താക്കള്‍ അധികമായി യാതൊരു തുകയും നല്‍കേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top