HIGHLIGHTS : Notorious thief involved in several theft cases arrested by Valanchery police
വളാഞ്ചേരി: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിലായി. കൊട്ടാരപറമ്പിൽ വീട്ടിൽ വാക്കാട് ഹനീഫയാണ് വളാഞ്ചേരി പോലീസിൻ്റെ പിടിയിലായത്.
വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കരിപ്പോൾ എന്ന സ്ഥലത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിന്റെ പിൻവാതിൽ പകൽസമയം പൊളിച്ച് അകത്ത് കടന്ന് തൊഴിലാളികളുടെ ബാഗിൽ ഉണ്ടായിരുന്ന 10000 രൂപയും 2 മൊബൈൽ ഫോണും കവർച്ച ചെയ്ത സംഭവത്തിന്റെ അന്വഷണത്തിലാണ് ഇയാൾ പിടിയിലായത്.

ജില്ലയിലും പുറത്തും നിരവധി മോഷ ണ കേസുകളിൽ ഉൾപ്പെട്ട് ശിക്ഷിക്കപ്പെട്ട ആളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പകൽ സമയം ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. അതിഥി തൊഴിലാളികളുടെ റൂമിൽ നിന്നും പ്രതി മോഷ്ടിച്ച മൊബൈൽ ഫോണുകൾ തിരൂർ മാർക്കറ്റിൽ നിന്നും കണ്ടടുത്തു. പ്രതി സമാനരീതിയിലുള്ള കുറ്റ കൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വഷിച്ചുവരികയാണ്.
തിരൂർ ഡിവൈഎസ്പി കെ.എം ബിജുവിന്റെ നിർദേശപ്രകാരം വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പോലീസും തിരൂർ ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു