HIGHLIGHTS : AV Memorial to Muhammad; A petition will be given to the Minister
തിരൂരങ്ങാടി : പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ മര്‍ഹും എ.വി മുഹമ്മദിന് ജന്മനാട്ടില്‍ സ്മാരകം പണിയണമെന്ന് എ.വി മുഹമ്മദ് സ്മാരക കലാവേദി ജനറല്‍ മ്പോ ഡി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. നമ്മേ വിട്ട് പിരിഞ് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും അര്‍ഹതപ്പെട്ട അംഗീകാരം നല്‍കാതെ അവഗണിക്കുന്നത് ആ മഹാ മനീഷയോടും അദ്ധേഹത്തെയും അദ്ധേഹംമാപ്പിളപ്പാട്ട് മേഘലക്ക് ചെയ്ത സംഭാവനകളെയും അവഹേളിക്കുന്നതിന് തുല്യമാന്നെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിശയത്തില്‍ കേരള സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുവാനും തീരുമാനിച്ചു.
മൂന്നിയൂര്‍ മാസ് ക്ലബ്ബ് മിനി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.കെ അബ്ദുല്‍ അസീസ് അദ്ധ്യക്ഷത വഹിച്ചു. തിരുരങ്ങാടി മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി.പി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു, ജനറല്‍ സെക്രട്ടറി അഷ്‌റഫ് തച്ചറപടിക്കല്‍ .സിദ്ധീഖ്പനക്കല്‍ ,അരിമ്പ്ര സുബൈര്‍.ഡോ : ടി.എം അബുബക്കര്‍ (മാസ്‌ക്ലബ്ബ് പ്രസിഡന്റ്). മുഹമ്മദ് അക്രം (ദര്‍ശനാ ചാനല്‍ പ്രോഗ്രാം ഡയറക്ടര്‍ ) മൊയ്തീന്‍ മൂന്നിയൂര്‍, സാജിത ടീച്ചര്‍. സെത് മാലിഖ് മൂന്നിയൂര്‍. ഒ.പി.മുനീര്‍ . എന്‍.എ. ഫായിസ് . റഷീദ് തിരൂരങ്ങാടി . പി.പി.കെ.ബാവ,എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് അസ്‌ക്കര്‍ ബാബു പന്തരങ്ങാടിയുടെ നേതൃത്വത്തില്‍ മര്‍ഹും എ.വി യുടെ ഗാനങ്ങള്‍ പാടി സമാപനം കുറിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
