HIGHLIGHTS : Parappanad Walkers Club prepared water jugs
പരപ്പനങ്ങാടി : വേനല്‍ച്ചൂട് കനക്കുന്ന സാഹചര്യത്തില്‍ ചെറു കുളങ്ങളിലെയും ജലാശയങ്ങളിലെയും വെള്ളം വറ്റിയതിനാല്‍ പ്രതിസന്ധിയിലായ പക്ഷികള്‍ക്കും പറവകള്‍ക്കും ദാഹജല കുടങ്ങളൊരുക്കി പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ നാടിന് മാതൃകയായി.
തങ്ങള്‍ സ്ഥിരമായി പ്രഭാത സവാരിക്കും കായിക പരിശീലനത്തിനുമായി ആശ്രയിക്കുന്ന ചുടലപ്പറമ്പ് മൈതാനത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പ്രവര്‍ത്തകരും കുട്ടികളും ദാഹജല കുടങ്ങള്‍ നിര്‍മ്മിച്ചത്. കൂടാതെ മെമ്പര്‍മാരുടെയും കായിക പരിശീലനം നടത്തുന്ന കുട്ടികളൂടെ വീടുകളിലും കിളികള്‍ക്ക് ദാഹജല പോട്ടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

കണ്‍വീനര്‍ കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൗണ്‍സിലര്‍ ഷമേജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം കബ്‌സൂള്‍ ഗ്രൂപ്പ് എം ഡി കബീര്‍ മച്ചിഞ്ചേരി നിര്‍വ്വഹിച്ചു. പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കേലച്ചന്‍ ക്കണ്ടി, കുഞ്ഞിമരക്കാര്‍ പി.വി , സന്ദീപ് ടി.കെ. കബീര്‍ പരപ്പനങ്ങാടി , ഷീബ.കെ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
