HIGHLIGHTS : One day workshop organized by Parappanangady Govt. Special Teachers Training Centre
പരപ്പനങ്ങാടി: ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ്ങ് സെന്റര്‍ കെ.കെ. ഓഡിറ്റോറിയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാല അധ്യാപകനും എഴുത്തുകാരനുമായ തൃദിപ് ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് കനിമൊഴി മുഖ്യാതിഥിയായി. ജി. എം.എല്‍. പി. പരപ്പനങ്ങാടി ടൗണ്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബോബന്‍. വി, ഗവ.മോഡല്‍ ലാബ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സഹൂര്‍, അധ്യാപകരായ രജിത, തുളസി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ശില്പശാലയില്‍ ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ്ങ് സെന്റര്‍ കോ-ഓഡിനേറ്റര്‍ ജിഷ. ടി അധ്യക്ഷതയും, അധ്യാപികമാരായ റുബ ഹെന്ന സ്വാഗതവും, ഫാത്തിമത്ത് സുഹറ നന്ദിയും പറഞ്ഞു.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന ക്ലാസുകളില്‍ യോഗ ക്ലാസ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യോഗ വിഭാഗം അസി. പ്രഫസര്‍ ധന്യയും, ആര്‍ട്ട് & ക്രാഫ്റ്റ് ക്ലാസ് മാതൃഭൂമി വിഷ്വലൈസര്‍ ശ്രീലാല്‍ എ ജെയും, സെല്‍ഫ് ഡിഫന്‍സ് ക്ലാസ് കേരള സ്‌കൂള്‍ കരാട്ടെ ടീം കോച്ച് ശാന്തേഷും വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാകള്‍ക്കുമായി നടത്തി. ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ, പരപ്പനങ്ങാടി ഗവ.മോഡല്‍ ലാബ് സ്‌കൂള്‍, താനൂര്‍ ബഡ്‌സ് സ്‌കൂള്‍, തിരൂരങ്ങാടി AWH എന്നി സ്ഥാപനങ്ങളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും അണിചേര്‍ന്ന ഏകദിന ശില്പശാല ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കായി ക്രാഫ്റ്റ് കിറ്റ് വിതരണവും നടത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
