കുപ്രസിദ്ധ മോഷ്ട്ടാവ് ബണ്ടി ചോര്‍ തിരുവനന്തപുരത്ത് കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം:കുപ്രസിദ്ധ മോഷ്ട്ടാവ് ബണ്ടി ചോര്‍ തിരുവനന്തപുരത്ത് റെയില്‍വേ പൊലീസിന്റെ കരുതല്‍ തടങ്കലില്‍. ബണ്ടി ചോര്‍ ഇന്നലെ രാത്രിയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. ഇയാളെ റെയില്‍വേ ഫ്‌ലാറ്റ്‌ഫോമില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയില്‍ എടുത്ത ബണ്ടി ചോറിനെ റെയില്‍വേ എസ് പി ഷഹന്‍ഷായുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇയാള്‍ പറയുന്ന കാര്യങ്ങളില്‍ വൈരുധ്യമുണ്ട്. അഭിഭാഷകനെ കാണാന്‍ എത്തിയതാണെന്നാണ് പറഞ്ഞത്. ബണ്ടി ചോറിന്റെ മാനസിക നില പരിശോധിക്കാനും റെയില്‍വേ പൊലീസ് തയ്യാറെടുക്കുകയാണ്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചാകും പരിശോധന നടത്തുക.

ബണ്ടി ചോറിനെ കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ സംശയാസ്പദമായി ഒന്നുമില്ലെന്ന് മസിലാക്കിയതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. ബണ്ടി ചോര്‍ 700 ല്‍ പരം മോഷണക്കേസുകളില്‍ പ്രതിയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top