കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടി പരിശീലനത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. രണ്ട് വനിതാ പോലീസുകാര്‍ക്കും എഎസ്‌ഐക്കുമാണ് പരിക്കേറ്റത്.
ചവറ സ്റ്റേഷനിലെ പോലീസുകാരായ കീര്‍ത്തന, ആര്യ, തെക്കുഭാഗം സ്‌റ്റേഷനിലെ എഎസ്‌ഐ ഹരിലാലിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ആദ്യം ഉപയോഗിച്ചപ്പോള്‍ ടിയര്‍ ഗ്യാസ് പൊട്ടിയിരുന്നില്ല. തുടന്ന് വീണ്ടും ലോഡ് ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. എന്താണ് സംഭവിച്ചത് എന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



