ശ്രദ്ധേയമായി രാത്രി നടത്തം

പൊതു ഇടം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് എന്ന് ഓര്‍മപ്പെടുത്തി സ്ത്രീകളുടെ രാത്രി നടത്തം. വനിതാ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ രാത്രി നടത്തം സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രി നടത്തം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ഫ്‌ളാഗ്ഓഫ് ചെയ്തു. വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരും അങ്കണവാടി പ്രവര്‍ത്തകരും പങ്കെടുത്തു.

ജില്ലാ കളക്ടറുടെ വസതിക്ക് സമീപത്ത് നിന്നും തുടങ്ങി കെ എസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയായിരുന്നു നടത്തം. സ്ത്രീധനത്തിനെതിരെ ദീപം തെളിയിച്ച് വനിതകള്‍ പ്രതിജ്ഞയെടുത്തു. വനിതാ സംരക്ഷണ ഓഫീസര്‍ ടി എം ശ്രുതി, സി ഡി പി ഒ ആതിര എന്നിവര്‍ നേതൃത്വം നല്‍കി

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top