‘അന്‍വറിനൊപ്പമില്ല’ നിലപാട് വ്യക്തമാക്കി ജലീല്‍, എന്നാല്‍ പോലീസിനെതിരെയുള്ള നിലപാടുകളെ തള്ളിയില്ല

HIGHLIGHTS : kt jaleel sayno to pv anvar

മലപ്പുറം. പി.വി അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയിലേക്ക് താനില്ലെന്നും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും മുന്‍മന്ത്രിയും, തവനൂര്‍ എംഎല്‍എയുമായ കെ.ടി ജലീല്‍.

പാര്‍ട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാര്‍ട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാല്‍ ഒരു വിഭാഗം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടും. അത് കേരളത്തെ വലിയ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങിനെയൊരു പാതകം ഉണ്ടായിക്കൂടെന്നും ജലീല്‍ പറഞ്ഞു.

sameeksha-malabarinews

എന്നാല്‍ അന്‍വറിന്റെ പോലീസിനെതിരെയുള്ള നിലപാടുകളെ ജലീല്‍ തള്ളിക്കളയുന്നില്ല. എഡിജിപിയെ പൂര്‍ണ്ണമായും മാറ്റണമെന്നും, അന്വേഷണ റിപ്പോര്‍ട്ട് ഉടനെ പുറത്തുവരുമെന്നും ജലീല്‍ പറഞ്ഞു. എഡിജിപി ആര്‍എസ് എസ് നേതാവിനെ കാണാന്‍ പാടില്ല അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നുവെന്നാണ് തന്റെബോധ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!