HIGHLIGHTS : Gandhi Smriti Quiz Competition
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നവജീവന്‍ വായനശാല യു.പി,ഹൈസ്‌ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കായി ഗാന്ധിസ്മൃതി ക്വിസ് മത്സരം സംഘടിപ്പിച്ചു. മലപ്പുറം ജില്ല ഓംബുഡ്സ്മാന്‍ അബ്ദുല്‍ റഷീദ് ചെങ്ങാട്ട് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ആനന്ദ് കളരിക്കല്‍ മത്സരം നിയന്ത്രിച്ചു. വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കെ.ബി സ്മിത സ്വാഗതവും പി.ടി.ഷിഫ്‌സില നന്ദിയും പറഞ്ഞു.
ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ശിവന്യ, നവല്‍ ബിനീഷ്,ടി.അമല്‍ എന്നിവരും യു.പി വിഭാഗത്തില്‍ പൂജ, ഭദ്ര, ധ്യാന്‍ എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ വിജയികളായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു