HIGHLIGHTS : Flowers were offered at Gandhi Smriti
വള്ളിക്കുന്ന്:അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനം ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കോശി. പി.തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് വസുമതി ടീച്ചര്‍ പതാക ഉയര്‍ത്തി.
സുരേഷ് മാസ്റ്റര്‍ ഗാന്ധിജിയുടെ ചരിത്രം വായിക്കുകയും ചെയ്തു. അഖീഷ് എ എം ദേശ രക്ഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ചടങ്ങില്‍ അജിത്ത് മംഗലശ്ശേരി സമകാലീന ഇന്ത്യയില്‍ ഗാന്ധിയുടെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. സലീഷ് വലിയ വളപ്പില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മനോഹരന്‍ കാരിയില്‍ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു