മുഴുവന്‍ ജനങ്ങളും മാലിന്യമുക്ത ജനകീയ ക്യാമ്പയിന്റെ ഭാഗമാകണം: മന്ത്രി വി. അബ്ദുറഹ്‌മാന്‍

HIGHLIGHTS : All people should be part of garbage free people's camp: Minister V. Abdurrahman

നാടിന്റെ ശുചിത്വവും ഹരിത ഭംഗിയും സംരക്ഷിക്കുന്നതിനായി മുഴുവന്‍ ജനങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമാകണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് നേതൃപരമായ പങ്കുവഹിക്കണമെന്നും കായിക- ന്യൂനപക്ഷ ക്ഷേമ- ഹജ്ജ് – വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പി കെ ബഷീര്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായി.

മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ഇത്തവണ വിപുലമായ ജനകീയ ക്യാമ്പയിനാണ് തുടക്കംകുറിക്കുന്നത്. ക്യാമ്പയിന്‍ വഴി കേരളത്തെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ്. ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍ തുടങ്ങിയവ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിക്കുന്നു. ശുചിത്വ, മാലിന്യ സംസ്‌കരണ രംഗത്ത് വികേന്ദ്രീകൃത രീതിയില്‍ കേരള മാതൃക സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ‘മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലെ കേരള രീതികള്‍ ഇന്ന് മറ്റു സംസ്ഥാനങ്ങള്‍ അനുകരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

sameeksha-malabarinews

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനവും ശുചിത്വ പരിപാലനവും. ഹരിതകര്‍മ സേന ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും സജീവമാണ്. 40 ലക്ഷത്തോളം വീടുകളില്‍ നിന്ന് അജൈവ പാഴ് വസ്തുക്കള്‍ സേന ശേഖരിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും അജൈവ മാലിന്യ ശേഖരണത്തിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്.

ജൈവ മാലിന്യം കമ്പോസ്റ്റിംഗ് നടത്തി ജൈവവളം ഉല്പാദിപ്പിക്കുന്നുണ്ട്. ക്ലീന്‍ കേരള കമ്പനി ശുചിത്വ പരിപാലന രംഗത്ത് സമഗ്രമായ പുരോഗതി കൈവരിക്കാനും അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയ പുനഃചംക്രമണത്തിനും സംസ്‌ക്കരണ ത്തിനും ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തു വരുന്നു.

ഹരിത കര്‍മ്മ സേനാംഗങ്ങളുടെ എണ്ണം 37000 മായി ഉയര്‍ന്നു. 2021 മുതല്‍ 2023 വരെ ഒരു ലക്ഷം ടണ്‍ പാഴ് വസ്തുക്കളാണ് ഇവര്‍ ശേഖരിച്ചത്. 6078 മാലിന്യക്കൂനകള്‍ നീക്കം ചെയ്തു. തൊണ്ണൂറായിരം ടണ്‍ പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ചു.

രാജ്യത്തെ ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളില്‍ വെളിയിട വിസര്‍ജ്ജ്യമുക്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം കേരളമാണ്. ഹരിതകേരളം മിഷന്റെ ഭാഗമായി നുറു കണക്കിനു പച്ചത്തുരുത്തുകള്‍ ഒരുക്കിയത് പരിസ്ഥിതി സംരക്ഷണത്തില്‍ നിര്‍ണായമായി. ഇത്തരത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും ശുചിത്വ പരിപാലനത്തിലും വലിയ മുന്നേറ്റമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ടേക് എ ബ്രേക്കിന്റെ ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് മിനി എം സി എഫുകളുടെ ഉദ്ഘാടനം പി കെ ബഷീര്‍ എം എല്‍ എയും ഹരിത സ്ഥാപന പ്രഖ്യാപനം അസിസ്റ്റന്റ് കളക്ടര്‍ വി എം ആര്യയും നിര്‍വഹിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ, അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷര്‍ കല്ലട, നവ കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ജിതിന്‍ ടി വി എസ്, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പിബി ഷാജു , ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ആ തിര, കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ. റഹ്‌മാന്‍, ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടന്‍, കെ.എസ്.ഡബ്ലിയു.എം.പി ഓഫീസര്‍ വിനോദ്, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി പി. അരവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!