HIGHLIGHTS : Arjunsfamilyagainst manaf
കോഴിക്കോട് ; കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജ്ജുന്റെ കുടംബം ലോറി ഉടമ മനാഫിനെതിരെ രംഗത്ത്. സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുകയാണന്ന് കുടുംബം. ഇന്ന് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ വെച്ച് അര്‍ജ്ജുന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ചേര്‍ന്നാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.
അര്‍ജുനെ ലഭിച്ചുവെന്നും എല്ലാവരോടും നന്ദി പറഞ്ഞതാണന്നും ഇനി മാധ്യമങ്ങളെ കാണരുതെന്ന് വിചാരിച്ചതാണെന്നും മാധ്യമങ്ങോട് പറഞ്ഞ
അര്‍ജ്ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പി്ന്നീട് കുടുംബത്തിന് നേരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തെ കുറിച്ചും, ലോറി ഡ്രൈവര്‍ മനാഫിന്റെ നിലപാടുകളെയും ചോദ്യം ചെയ്തു. ” ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണം നേരിടുകയാണ്. പലയാളുകളും കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് മറ്റൊരു രീതിയിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. അര്‍ജുനെ കണ്ടെത്തുകയെന്ന ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടായി ഞങ്ങളെത്തി. ചില വ്യക്തികള്‍ വൈകാരികമായി മാര്‍ക്കറ്റ് ചെയ്തു. അത് കാണുമ്പോള്‍ ഞങ്ങള്‍ വിഷമ ഘട്ടത്തിലാണ്. യൂട്യൂബ് ചാനലുകളില്‍ പ്രചരിപ്പിക്കുന്നത് അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നാണ്, അത് തെറ്റാണ്. ഇതുവരെ അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. ഇതിന്റെ പേരില്‍ രൂക്ഷമായ ആക്രമണം നേരിട്ടു. അര്‍ജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാര്‍, സഹോദരന്മാര്‍. അര്‍ജുന്‍ മരിച്ചത് നന്നായിയെന്ന പോലുള്ള കമന്റുകള്‍ കേട്ടപ്പോള്‍ തകര്‍ന്ന് തരിപ്പണമായി,’ ജിതിന്‍ പറഞ്ഞു.
‘മനാഫിനും യൂട്യൂബ് ചാനലുണ്ട്. യൂട്യൂബ് ചാനലിന് വേണ്ടിയുള്ള നാടകമായിരുന്നു. അര്‍ജുനെ കിട്ടിയാല്‍ എല്ലാം നിര്‍ത്തുമെന്ന് പറഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ല. ഡ്രെഡ്ജര്‍ വരില്ലെന്ന് പറഞ്ഞ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചും നാടകം കളിച്ചു. കാര്‍വാര്‍ എസ്പിയും എംഎല്‍എയും മനാഫിനെ അവിടെ നിന്ന് മാറ്റാന്‍ പരാതി തരാന്‍ ഞങ്ങളോട് പറഞ്ഞിരുന്നു. എന്നിട്ടും മനുഷ്യത്വത്തിന്റെ പേരിലാണ് അത് ചെയ്യാതിരുന്നത്,’ കുടുംബം അറിയിച്ചു.
ഈ വിഷയത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് ആരോപണങ്ങളല്ലാം തള്ളിക്കളയുകയാണന്നാണ് മനാഫ്
പ്രതികരിച്ചത്.