Section

malabari-logo-mobile

‘കേരളത്തിലേത് ഇരട്ട വോട്ടല്ല, ഇരട്ട എന്‍ട്രി’; ചെന്നിത്തലയുടെ എടുത്തുചാട്ടമാണ് വിവാദത്തിന് കാരണമായതെന്ന് ടിക്കാറാം മീണ

HIGHLIGHTS : ‘Kerala is not a double vote, it is a double entry’; Tikaram Meena blames Chennithala for the controversy

കേരളത്തില്‍ ഇരട്ടവോട്ടില്ലെന്നും അബദ്ധത്തില്‍ ഒന്നിലധികം തവണ പേര് ചേര്‍ക്കപ്പെട്ടതുമുലമുണ്ടായ ഇരട്ട എന്‍ട്രിയാണുണ്ടായതെന്നും ടിക്കാറാം മീണ. അതേസമയം, വോട്ടര്‍ പട്ടിക പാര്‍ട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന് മുന്‍പ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പട്ടിക പ്രസിദ്ധീകരിച്ചതാണ് വിവാദത്തിന് കാരണമായതെന്നും ടിക്കാറാം മീണ പറഞ്ഞു.

ഇത്തവണ ഇരവോട്ട് ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞെന്നും വോട്ടര്‍പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള നിരന്തരപരിശ്രമം കമ്മീഷന്‍ നടത്തുന്നുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി. വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് പരാതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പരാതി നല്‍കിയതില്‍ തെറ്റുണ്ടോയെന്ന് പറയാനില്ലെന്നും കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

തന്റെ ആവശ്യപ്രകാരമാണ് സ്ഥാനമാറ്റമെന്നും അതിന് ഇരട്ട വോട്ട് വിവാദവുമായി ബന്ധമില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി. ‘മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പദവിയില്‍ നിന്ന് പടിയിറങ്ങുന്നത് പൂര്‍ണ തൃപ്തിയോടെയാണ്. ഈ പദവിയില്‍ വന്നതും പോകുന്നതും എന്റെ ഇഷ്ടപ്രകാരമാണ്. തെരഞ്ഞെടുപ്പിന് പിന്നാലെ മാറാന്‍ ആഗ്രഹിച്ചിരുന്നു സഞ്ജയ് കൗളിന്റെ പേര് നിര്‍ദ്ദേശിച്ചത് താനാണ് സംസ്ഥാന സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ച് വിരമിക്കാനാണ് ആഗ്രഹം’- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഐഎഎസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പദവിയില്‍ നിന്നും ടിക്കാറാം മീണയെ മാറ്റിയത്. ആസൂത്രണസാമ്പത്തികകാര്യ വകുപ്പിലേക്കായിരുന്നു മാറ്റം. എന്നാല്‍ വോട്ടര്‍പട്ടിക ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെയാണ് സ്ഥലംമാറ്റമെന്നതിനാല്‍ പലസംശയങ്ങളും ഉയര്‍ന്നതോടെയാണ് ടിക്കാറാം മീണ നിലപാട് വ്യക്തമാക്കിത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!