30 ലിറ്റര്‍ മദ്യവും 4.5 ലിറ്റര്‍ ചാരായവും വീട്ടില്‍ സൂക്ഷിച്ചതിന് പിതാവിനും മകനുമെതിരെ എക്‌സൈസ് കേസെടുത്തു

Excise case registered against father and son for keeping 30 liters of liquor and 4.5 liters of liquor at home

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂര്‍: ചാരായവും, മദ്യവും വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച കുറ്റത്തിന് പിതാവിനും മകനുമെതിരെ എക്‌സൈസ് കേസെടുത്തു. ചെറിയമുണ്ടം മൂസ ഹാജിപടിയിലെ വൈലത്തൂക്കാട്ടില്‍ അയ്യൂബ്, മകന്‍ മുഹമ്മദ് ഷിബിലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മുഹമ്മദ് ഷിബിലിയെ അറസ്റ്റ് ചെയ്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഇവരുടെ വീട്ടില്‍ റെയ്ഞ്ച് പാര്‍ട്ടി 30 ലിറ്റര്‍ മദ്യം, 4.5 ലിറ്റര്‍ ചാരായം എന്നിവ വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ചതായി കണ്ടെത്തി. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

പാര്‍ട്ടിയില്‍ റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സജിത, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫസലുറഹ്മാന്‍, പ്രിവെന്റീവ് ഓഫീസര്‍ കെ.എം ബാബുരാജ്, പ്രിവെന്റീവ് ഓഫീസര്‍(G) അജിത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റിബീഷ്, മുഹമ്മദ് സാഹില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.പ്രതി മുഹമ്മദ് ഷിബിലിയെ വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെ കോടതിയില്‍ ഹാജരാക്കി.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •