Section

malabari-logo-mobile

‘ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്തിയിട്ടില്ല, ശാസ്ത്രം പ്രചരിപ്പിക്കുമ്പോഴെങ്ങനെ മതവികാരം വ്രണപ്പെടും; ഷംസീര്‍

HIGHLIGHTS : 'No religious belief has been offended, how can religious sentiment be offended when science is propagated; Shamsir

തിരുവനന്തപുരം: ശാസ്ത്രം മിത്ത് പരമാര്‍ശത്തില്‍ പ്രതികരണവുമായി
സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഏതെങ്കിലും ഒരു മത വിഭാഗത്തെ
വേദനിപ്പിക്കുന്നതല്ല തന്റെ പരാമര്‍ശമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം ചര്‍ച്ചകള്‍ തന്നെ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നടക്കുന്ന ഹേറ്റ് ക്യാമ്പയിന്‍ കേരളത്തിലും കൊണ്ടുവരാനുള്ള ശ്രമമാണിത്. ഭരണഘടന പ്രകാരം മതവിശ്വാസത്തിന് അവകാശമുള്ള പോലെ ശാസ്ത്ര ചിന്ത വളര്‍ത്താനും ഏതൊരു വ്യക്തിക്കും അവകാശമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം ചര്‍ച്ചകള്‍ തന്നെ ഉണ്ടാകാന്‍ പാടില്ല. എനിക്ക് മുമ്പും ആളുകള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അതേ ഞാനും പറഞ്ഞിട്ടുള്ളു. തന്റെ മതേതര നിലപാട് ചോദ്യം ചെയ്യാനൊന്നും ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ മതവികാരങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നയാളാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം എല്ലാ ഇന്ത്യന്‍ പൗരനും മതാചാരം പ്രക്ടീസ് ചെയ്യാന്‍ അവകാശമുണ്ട്. ആര്‍ട്ടിക്കില്‍ 51 A(H) പ്രകാരം ശാസ്ത്ര ചിന്ത പ്രചരിപ്പിക്കാനും പറയുന്നുണ്ട്.

sameeksha-malabarinews

ഒരു ഭരണഘടനാപദവി വഹിക്കുന്ന ആളെന്ന നിലയില്‍ ശാസ്ത്രീയ ചിന്ത പ്രൊമോട്ട് ചെയ്യണം എന്ന് പറയുന്നത് എങ്ങനെയാണ് വിശ്വാസികളെ വ്രണപ്പെടുത്തുന്നതാകുന്നത്. എവിടേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മാധ്യമങ്ങള്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ പിന്തുണക്കുന്നു എന്നാണ് കരുതുന്നത്. എനിക്ക് മുമ്പും ആളുകള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അതേഞാനും പറഞ്ഞിട്ടുള്ളു. 2016ല്‍ എന്റെ ഒരു പ്രസംഗം ഉണ്ട് അതിന്റെ പേരില്‍ ഒരു മതവിഭാഗം എന്റെ പേരില്‍ കുതിര കയറിയിരുന്നു. അതൊക്കെ നിങ്ങളുടെ(മാധ്യങ്ങളുടെ) ഗ്യാലറിയില്‍ ഉണ്ടാകും. ഞാന്‍ പെട്ടെന്ന് സ്പീക്കര്‍ ആയ ആളല്ല. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ സംഘടന തലത്തിലെത്തി യുവജന സംഘടനകളിലൂടെ പൊതുരാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ഞാന്‍. എന്റെ മതേതര ക്രെഡിബിലിറ്റി ചോദ്യം ചെയ്യാന്‍ ഇവിടെ ആര്‍ക്കും അവകാശമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

രാജ്യത്ത് നടക്കുന്ന ഹേറ്റ് ക്യാമ്പയിന്‍ കേരളത്തിലും കൊണ്ടുവരാനുള്ള
ശ്രമമാണ്. അത് കേരള ജനതയും വിശ്വാസി സമൂഹവും തള്ളിക്കളയും.
വിശ്വാസികള്‍ എന്റെ കൂടെയാണ്. പലരും എനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാരണം ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. സുകുമാരന്‍ നായര്‍ക്ക് എന്നോട് നല്ല ബന്ധമാണ്. എന്‍.എസ്.എസിന് അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പ്രതിഷേധിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!