എന്‍എസ്എസ് നാമജപ ഘോഷയാത്ര ആരംഭിച്ചു

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുള്ള എന്‍എസ്എസ് നാമജപഘോഷ യാത്ര ആരംഭിച്ചു. പാളയം ഗണപതിക്ഷേത്രം മുതല്‍ കിഴക്കേക്കോട്ട പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയാണ് ഘോഷയാത്ര നടക്കുന്നത്.

ശാസ്ത്രവും മിത്തും സംബന്ധിച്ച തന്റെ പ്രസ്താവനയില്‍ ഇന്ന് എ എന്‍ ഷംസീര്‍ പ്രതികരിച്ചിരുന്നു. തന്റെ പരാമര്‍ശം ഒരു മതവിശ്വാസിയെയും മുറിപ്പെടുത്താനല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സമ്മേളനം സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഷംസീറിന്റെ പ്രതികരണം.

എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഇതിന് മുന്‍പ് പലരും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അതേ താനും പറഞ്ഞിട്ടുള്ളൂവെന്നും സ്പീക്കര്‍ പറഞ്ഞു. ‘ഞാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തുവന്നയാളാണ്. നൂലില്‍ കെട്ടി ഇറക്കിയതല്ല. എന്റെ മതേതര നിലപാടുകളൊന്നും ആര്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശമില്ല. ഇന്ത്യയ്ക്കകത്ത് ഒരു വിദ്വേഷ പ്രചരണം നടക്കുന്നുണ്ട്. അത് കേരളത്തിലും പടര്‍ത്താനാണ് ശ്രമം. എന്നാലതിനെ കേരളീയ സമൂഹവും വിശ്വാസി സമൂഹവും തള്ളും. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്, അവര്‍ അത് ചെയ്തോട്ടെ. എന്‍എസ്എസ് സെക്രട്ടറിയെ പോലെ ഒരാള്‍ക്ക് പ്രതികരിക്കാനുള്ള അവകാശം ഉണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ക്യാമ്പയിനില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും വിശ്വാസികളും പിന്മാറണം’, എ എന്‍ ഷംസീര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top