ആരാന്റെ മുതല്‍ വേണ്ട……കാണാതായ മാല തിരിച്ചേല്‍പ്പിച്ചു; കൂടെ അജ്ഞാതന്റെ കുറിപ്പും

കുണ്ടംകുഴി : കാസര്‍കോട് റവന്യൂ ഉദ്യോഗസ്ഥന്‍ ദാമോദരന്റെ ഭാര്യയുടെ മാല കളഞ്ഞുപോയെന്ന് കാണിച്ച് വാട്സപ്പില്‍ കുറിപ്പിടുകയും ബേഡഡുക പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തിരിച്ചുകിട്ടിയ മാലയോടൊപ്പം അജ്ഞാതനായ ആളുടെ ഹൃദയസ്പര്‍ശിയായ കുറിപ്പും കൂടി ദാമോദരന്റെ കുടുംബത്തെ തേടിയെത്തി. അജ്ഞാതന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്.

പൊയിനാച്ചി-പറമ്പ് യാത്രാ മദ്ധ്യേ അക്ഷയ ബസില്‍ വച്ചാണ് മാല നഷ്ടമായത്. ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെകില്‍ ദയവു ചെയ്തു തിരികെ ഏല്‍പ്പിക്കണം എന്നും താലിമാലയാണ് നഷ്ടമായതെന്നും മാലയുടെ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ ദാമോദരന്‍ പോസ്റ്റ് ചെയ്തിരുന്നു. വാട്സപ്പ് വഴി സംഭവം പ്രചരിക്കുകയും ചെയ്തു. മാല കിട്ടിയ അജ്ഞാതനും വായിച്ചു വാട്സപ്പ് സന്ദേശം. തനിക്ക് കിട്ടിയത് കെട്ടുതാലിയാണെന്ന് അറിഞ്ഞ അജ്ഞാതന്‍ ഉടമസ്ഥരുടെ മേല്‍വിലാസം കണ്ടെത്തുകയും വീട്ടില്‍ ആരും കാണാതെ കൊണ്ടുവക്കുകയും ചെയ്തു. മാലയോടൊപ്പം പശ്ചാതപിച്ചുകൊണ്ടുള്ള കുറിപ്പും കൂടെ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top