Section

malabari-logo-mobile

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട

HIGHLIGHTS : അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ട. ഡയറക്ടര്‍ ജറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ആറിനു...

അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ട. ഡയറക്ടര്‍ ജറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ആറിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികള്‍ക്ക് ഡോക്ടറുടെയോ മാതാപിതാക്കളുടേയോ മേല്‍നോട്ടത്തില്‍ മാസ്‌ക് നല്‍കാം.

പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

sameeksha-malabarinews

പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക് പാരസെറ്റമോള്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് നല്‍കാമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!