Section

malabari-logo-mobile

ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു

HIGHLIGHTS : filmmaker buddhadeb dasgupta passes away

കൊല്‍ക്കത്ത:വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും കവിയുമായ ബുദ്ധദേവ് ദാസ്ഗുപ്ത(77) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍
വെച്ച് ആറുമണിയോടെയാണ് അന്ത്യം സംഭവിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ബാഗ് ബഹാദൂര്‍(1981), ചരച്ചാര്‍(1993), ലാല്‍ ദര്‍ജ(1997), മോണ്ടോ മേയര്‍ ഉപാഖ്യാന്‍(2002), കല്‍പുരുഷ്(2008) തുടങ്ങിയ അദേഹത്തിന്റെ അഞ്ച് ചിത്രങ്ങള്‍ക്ക് മികച്ച ചിത്രങ്ങള്‍ക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. ഉത്തര(2000), സ്വപ്‌നെര്‍ ദിന്‍(2005)എന്നീ ചലച്ചിത്രങ്ങളിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌ക്കാരവും ബുദ്ധദേവിന് ലഭിച്ചു.ഗൗതം ഗോഷ്, അപര്‍ണ സെന്‍ എന്നിവര്‍ക്കൊപ്പം 1980-1990 കാലഘട്ടത്തില്‍ ബംഗാളിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ പതാകവാഹകനായിരുന്നു ബുദ്ധദേബ് ദാസ് ഗുപ്ത.

sameeksha-malabarinews

കവിയെന്ന നിലയിലും ശ്രദ്ധേയനായിരുന്നു ബുദ്ധദേബ് ദാസ് ഗുപ്ത. 2018 ല്‍ ഇറങ്ങിയ ഉരോജഹാജ് ആണ് അവസാനമിറങ്ങിയ സിനിമ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!