കരിപ്പൂരില്‍ തത്ക്കാലം വലിയ വിമാനങ്ങള്‍ ഇറങ്ങില്ല: തീരുമാനം രണ്ടുമാസത്തിന് ശേഷം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ തത്ക്കാലം വലിയ വിമാനങ്ങള്‍ അനുവദിക്കേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയം. വലിയ വിമാനങ്ങള്‍ അനുവദിക്കുന്ന കാര്യം രണ്ടു മാസത്തിനു ശേഷം ആലോചിക്കാനാണ് തീരുമാനം. ഇക്കാര്യം കരിപ്പൂര്‍ വിമാനപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പഠിക്കുന്ന സമിതിയെ പരിശോധിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്.

സമിതിയുടെ റിപ്പോര്‍ട്ടിന് അനുസരിച്ചായിരിക്കും വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാനുള്ള അനുമതി ലഭ്യമാകുക. വ്യോമയാന സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 9 അംഗ സമിതിയാണ് രൂപീകരിച്ചിട്ടുണ്ട്.

ഒമ്പതംഗ സമിതിയുടെ റിപ്പോര്‍ട്ട് രണ്ടുമാസത്തിനുള്ളില്‍ ആണ് സമര്‍പ്പിക്കുക ഇതിനു ശേഷം മാത്രമായിരിക്കും തീരുമാനം വരിക.

Share news
error: Content is protected !!
Scroll to Top