തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇല്ല. സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം.
ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനമായത്. ടിപിആര്‍ 24 ന് മുകളില്‍ ട്രിപ്പ്ള്‍ ലോക്ക്ഡൗണ്‍ തുടരും. ടിപിആര്‍ എട്ടിന് താഴെ, 8 നും 16 നും ഇടയില്‍, 16 നും 24 നും ഇടയില്‍, 24 ന് മുകളില്‍ എന്നിങ്ങനെ നിയന്ത്രണമേഖലകളെ പുനഃക്രമീകരിച്ചു.
ആരാധനാലയങ്ങള്‍ തുറക്കുക, ഹോട്ടലുകള്‍/ബാറുകള്‍ എന്നിവിടെ ഇരുന്ന് കഴിക്കുക തുടങ്ങിയ ഇളവുകളാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു.




