കരിയര്‍ ഗൈഡന്‍സ് വെബിനാര്‍
കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ജൂണ്‍ 30-ന് ഒരു കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിക്കുന്നു. പ്ലസ്ടുവിനു ശേഷമുള്ള ഉപരിപഠന സാധ്യതകളെക്കുറിച്ചും കോവിഡിനു ശേഷം ലോകത്തു മാറുന്ന കരിയര്‍ സങ്കല്‍പ്പങ്ങളെക്കുറിച്ചും വെബിനാര്‍ വിശദമായി പ്രതിപാദിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ യൗൃലമൗസസറ@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2405540, 7736264241 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പുനര്‍മൂലനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ആന്റ് ബാച്ചിലര്‍ ഓഫ് ലോ (ഹോണര്‍) നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.




