Section

malabari-logo-mobile

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരപ്പനങ്ങാടിയില്‍ പിന്നോട്ടു നടന്ന് പ്രതിഷേധിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: പൗരത്വ വിഭാഗീയത നാടിനെ പിന്നോട്ടു നയിക്കുമെന്ന മുന്നറിയിപ്പുമായി പരപ്പനാട് ബഹുസ്വര പരിവാര്‍ പരപ്പനങ്ങാടി ടൗണില്‍ പിന്നിലോട്ടു നടന്നു ...

പരപ്പനങ്ങാടി: പൗരത്വ വിഭാഗീയത നാടിനെ പിന്നോട്ടു നയിക്കുമെന്ന മുന്നറിയിപ്പുമായി പരപ്പനാട് ബഹുസ്വര പരിവാര്‍ പരപ്പനങ്ങാടി ടൗണില്‍ പിന്നിലോട്ടു നടന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് നടന്ന ‘സമരം പിന്നില്‍ നിന്ന് ‘ യു. വി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു .

പി. ടി. യു. സി. സംസ്ഥാന അദ്ധ്യക്ഷന്‍ സക്കീര്‍ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.കേരള മുസ്ലിം ജമാഅത്ത് ലീഡര്‍ മുജീബ് റഹ്മാന്‍ മിസ്ബാഹി മുഖ്യ പ്രഭാഷണം നടത്തി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹനീഫ കൊടപ്പാളി, ടി.വി. സുചിത്രന്‍ , സലാം തങ്ങള്‍, പി. അക്ബര്‍, അശ്‌റഫ് സ്‌കൈകൈനെറ്റ് എന്നിവര്‍ സംസാരിച്ചു. ശഫീഖ് പരപ്പനങ്ങാടി സ്വാഗതവും അമീര്‍ ചെറമംഗലം നന്ദിയും പറഞ്ഞു.

sameeksha-malabarinews

പിന്നിലേക്ക് നടന്ന പ്രകടനത്തിന് ബഹുസ്വര പരിവാര്‍ ചെയര്‍മാന്‍ മുജീബ് അങ്ങാടി, കെ. പി. ഷാജഹാന്‍, സി.പി. അന്‍വര്‍, കാജ മുഹ്യയദ്ധീന്‍ ,ബാംഗ്ലൂര്‍ സെയ്തലവി , സുരേന്ദ്രന്‍ പരപ്പനങ്ങാടി, ടി. ടി. ശംസു, സമീര്‍ കോണിയത്ത്, സി. ആര്‍ പരപ്പനങ്ങാടി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!