തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ചുമതലയേറ്റു. തിരുവനന്തപുരം കുന്നുകുഴിയിലെ ബിജെപി ആസ്ഥാനത്തുവെച്ചാണ് സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ് നടന്നത്.
ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, എംഎല്‍എ ഒ രാജഗോപാല്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ സംബന്ധിച്ചു.
അതെസമയം മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ശോഭ സുരേന്ദ്രനും ചടങ്ങിനെത്തിയില്ല.
രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ കെ സുരേന്ദ്രന് ആവേശകരമായ വരവേല്‍പ്പാണ് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




