Section

malabari-logo-mobile

നിപ: ഇന്ന് പോസിറ്റീവ് കേസുകളില്ല

HIGHLIGHTS : Nipah: No positive cases today

കോഴിക്കോട്:ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഐസൊലേഷന്‍ കാലാവധിക്ക് മുമ്പ് രോഗ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് മാത്രം (0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100) ചികിത്സ തേടേണ്ടതാണ്.

ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. നിപ പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്.

sameeksha-malabarinews

നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!