Section

malabari-logo-mobile

നിപ : ആയഞ്ചേരി പഞ്ചായത്തില്‍ അതീവ ജാഗ്രത

HIGHLIGHTS : Nipa: Extreme vigilance in Ayanchery panchayat

കോഴിക്കോട് : നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആയഞ്ചേരി പഞ്ചായത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന ഭരണസമിതിയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അടിയന്തര യോഗത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ തീരുമാനിച്ചു. ആയഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,12,13,14,15 തിരുവള്ളൂര്‍ പഞ്ചായത്തിലെ 1,2,20 എന്നീ വാര്‍ഡുകളില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാനും പൊതുസമ്പര്‍ക്കം ഉണ്ടാവാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും അറിയിച്ചു. ഏത് സാഹചര്യവും നേരിടാന്‍ പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

മരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമുള്ളവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം പോലെയുള്ള സമ്പര്‍ക്ക സ്ഥലങ്ങളിലെ ലിസ്റ്റ് എടുത്ത് അവര്‍ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ യോഗം ആവശ്യപ്പെടുകയും ചെയ്തു.

sameeksha-malabarinews

രോഗികളെ സന്ദര്‍ശിക്കാതിരിക്കാനും ആശുപത്രികളില്‍ നിസ്സാര കാരണത്തിന് ചികിത്സയ്ക്ക് പോവാതിരിക്കാനും ശ്രദ്ധിക്കണമെന്നും മുഴുവന്‍ ജനങ്ങളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആവശ്യപ്പെട്ടു. ഭയമോ ഭീതിയോ വേണ്ടെന്നും ജാഗ്രത മാത്രം മതിയെന്നും പ്രത്യേകം നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം. ലതിക, ടി.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍ സി.എച്ച്.മൊയ്തു, പഞ്ചായത്ത് ജനപ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍ കെ. ഹൃദ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സജീവന്‍, എ.എസ്. രാജീവ്, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!