HIGHLIGHTS : A man was arrested with liquor kept for sale
പരപ്പനങ്ങാടി: അനധികൃതമായി വിൽപ്പന നടത്തുന്നതിനായി കൊണ്ടുപോയിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. പരപ്പനങ്ങാടി അഞ്ചപുര സ്വദേശിയായ ജയചന്ദ്രൻ എന്ന ബാബുവാണ് (53) പിടിയിലായത്.
പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ അരുൺ ആർ യു വിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്.. പരപ്പനങ്ങാടി കോടതിയിൽ


ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, വിബീഷ് സുഭാഷ്, എന്നിവരും ഉണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു