പരപ്പനങ്ങാടി: ഇരട്ടക്കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചിരുന്ന ഭാര്യയെ തികൊളുത്തി ക്കൊന്ന കേസില്‍ വിചാരണ തുടങ്ങി. ബിപി അങ്ങാടി സ്വദേശി പാടഞ്ചേരി ദിവ്യ (26) കൊല്ലപ്പെട്ട സംഭവത്തില്‍ മഞ്ചേരി അതിവേഗ ജില്ലാ കോടതി ഒന്നിലാണ് വിചാരണ ആരംഭിച്ചത്. നാലുമാസം ഗര്‍ഭിണിയായിരിക്കെ ദിവ്യയെ ഭര്‍ത്താവ് ഒറ്റപ്പാലം വരോട് സ്വദേശി ചേനപറമ്പില്‍ രതിഷ് (41) മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
പരപ്പനങ്ങാടിയില്‍ വാടക താമസിക്കുന്നതിനിടെ 2013 ഫെബ്രുവരി 27നായിരുന്നു സംഭവം. പൊള്ളലേറ്റ ദിവ്യ ആശുപത്രിയിലാണ് മരിച്ചത്. ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ദിവ്യ മജിസ്‌ട്രേട്ടിന് മരണമൊഴി നല്‍കിയിരുന്നു.
പൊലീസ് അന്വേഷണം നടത്തി ഭര്‍ത്താവിനും ഇയാളുടെ അമ്മ രജനി, അച്ഛന്‍ നാരായണന്‍ എന്നിവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നാരായണന്‍ പിന്നീട് മരിച്ചു. ദിവ്യയുടെ അമ്മ ദേവകി, ബന്ധു യശോദ കോഴിശ്ശേരി, സംഭവ സ്ഥലം പൊലീസിന് കാണിച്ചു കൊടുത്ത റുയേഷ് കോഴിശേരി എന്നിവരെ ജഡ്ജി സി നസീറിനു മുന്നാകെ വിസ്തരിച്ചു. പ്രോസിക്യൂഷനായി ജില്ലാ പബ്ലിക് പ്രോസികൂട്ടര്‍ സി വാസു ഹാജരായി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




