മണ്ണൂരില്‍ സ്‌ക്കൂളിലും കടകളിലും മോഷണം

കടലുണ്ടി: മണ്ണൂരില്‍ സ്‌ക്കൂളിലും കടകളിലും മോഷണം. മണ്ണൂര്‍ വടക്കുമ്പാട് കമാലിയ എ.എല്‍.പി. സ്‌ക്കൂള്‍, കാരകളിപ്പറമ്പ് ആശ്രിത സ്റ്റോര്‍, നമ്പീശന്‍ പടി ശിബി ഓയില്‍ ആന്‍ഡ് ഫ്‌ലോര്‍ മില്‍, മണ്ണൂര്‍ റെയില്‍ ഒമേഗ ബില്‍ഡിങ് മെറ്റീരിയല്‍സ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ രാത്രി കള്ളന്‍ കയറിയത്.

സ്‌ക്കൂളിലെ ജനല്‍ വഴി അകത്തു കയറിയ കള്ളന്മാര്‍ കൈറ്റ് അനുവദിച്ച രണ്ട് ലാപ്‌ടോപ്പുകള്‍ കവര്‍ന്നു.

രാവിലെ സ്‌ക്കൂളില്‍ എത്തിയ പാചകത്തൊഴിലാളികള്‍ ജനലും വാതിലും തുറന്നു കിടക്കുന്നതു കണ്ട് പ്രധാനാധ്യാപകനെ വിവമറിയിക്കുകയായിരുന്നു.അധ്യാപകര്‍ എത്തി പൊലീസില്‍ വിവരം അറിയിച്ചു.

ആശ്രിത സ്റ്റോറിന്റെ സമീപത്തെ മതില്‍ പൊളിച്ച് മേശവലിപ്പില്‍ നിന്നും 5,000 രൂപയും ശിബി ഓയില്‍ ആന്‍ഡ് ഫ്‌ലോര്‍ മില്ലില്‍ വാതില്‍ തള്ളിത്തുറന്നു 12,000 രൂപയും, ഒമേഗ ബില്‍ഡിങ് മെറ്റീരിയല്‍സിലെ മേശവലിപ്പില്‍ നിന്നു 460 രൂപയുമാണ് മോഷ്ടിച്ചത്.

രാവിലെ വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

ഫറോക്ക് ഇന്‍സ്‌പെക്ടര്‍ പി.എസ്.ഹരീഷ്, എസ്.ഐ. കെ.ഷിനില്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ പൊലീസും എ.വി. ശ്രീജയയുടെ നേതൃത്ത്വത്തില്‍ വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ആശ്രിത സ്റ്റോറിലെ സി.സി ടിവിയില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഒരേ സംഘമാകും മോഷണത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top