Section

malabari-logo-mobile

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

HIGHLIGHTS : Nipa confirmed in Kozhikode

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥരീകരിച്ചു. മരിച്ച രണ്ടുപേര്‍ക്കും നിപയായിരുന്നു വെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധന ഫലം വരാന്‍ കാത്തിരിക്കെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

നിപ സംശയത്തെ തുടര്‍ന്ന് നാലു പേര്‍ കോഴിക്കോട് ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകളുടെ ഫലം വന്നിട്ടില്ല. കോഴിക്കോട് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

sameeksha-malabarinews

ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും. കേന്ദ്ര ആരോഗ്യസംഘം സംസ്ഥാനത്തെത്തും.

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. 75 ഐസൊലേഷന്‍ ബെഡുകളും ആറ് ഐസിയുകളും നാല് വെന്റിലേറ്ററുകളും ആശുപത്രിയിലൊരുക്കിയിട്ടുണ്ട്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!