പരപ്പനങ്ങാടി:എസ് എന്‍ എം സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഥമ ഹസ്സന്‍കോയ മാസ്റ്റര്‍ മെമ്മോറിയല്‍ സ്പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായി അധ്യാപകര്‍ക്കായി ഫുട്ബാള്‍ മത്സരം സംഘടിപ്പിച്ചു .പരപ്പനങ്ങാടി ഉപജില്ലയിലെ സ്‌കൂളുകളില്‍ നിന്നും പത്തോളം ടീമുകള്‍ പങ്കെടുത്തു. മുന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഉല്‍ഘാടനം ചെയ്തു.
കലാ സാംസ്‌കാരിക സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഹസ്സന്‍ കോയ മാസ്റ്ററുടെ സ്മരണാര്‍ത്ഥമാണ് മത്സരംസംഘടിപ്പിച്ചത്. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ അഷ്റഫ് കുഞാവാസ്,പ്രിന്‍സിപ്പല്‍ എ. ജാസ്മിന്‍ ,ഹെഡ്മിസ്ട്രസ് ബെല്ലജോസ്,പിടിഎ പ്രസിഡന്റ് ഇ ഒ അന്‍വര്‍ ,അധ്യാപരായ ഇഒ ഫൈസല്‍,ഇര്‍ഷാദ് ഓടക്കല്‍,അക്ബര്‍,എംസിസി റഷീദ്,ഇകെ ഇര്‍ഷാദ്,സമീല്‍ പി,റമീസ് നഹ,അദീബ്,കെ,ഇല്യാസ്, അശ്വിന്‍,ജൈസല്‍ കെ,മുഹമ്മദ് മുനീര്‍, മുഹമ്മദാലി, മുജീബ് കെ, സഞ്ചുനാഥ്, നൗഷാദ്,ശരീഫ്,അന്‍സാര്‍ എന്നിവര്‍ പങ്കെടുത്തു.
മത്സരത്തില്‍ ചെമ്മാട് നാഷണല്‍ സ്‌കൂള്‍ വിന്നേഴ്‌സും ജിഎച്ച്എസ്എസ് തിരൂരങ്ങാടി റണ്ണേഴ്‌സുമായി വിജയികള്‍ക്ക് പരപ്പനങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ശാഹുല്‍ ഹമീദും സൈദലവി കോയയും ട്രോഫികള്‍ കൈമാറി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു





