താനൂരില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

താനൂര്‍: റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിച്ച് ഒന്‍പത് വയസുകാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു. പാണ്ടിമുറ്റം സ്വദേശി വെള്ളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിന്‍ ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ത്ത് 12.30 ഓടെയാണ് അപകടം സംഭവിച്ചത്. സ്‌കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കുട്ടിയെ ഓട്ടോ ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top