കൊച്ചി:ജാതി അധിക്ഷേപ കേസില്‍ സാബു എം ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.
അറസ്റ്റ് അനിവാര്യമല്ലെന്ന് നിരീക്ഷിച്ച കോടതി ആവശ്യമെങ്കില്‍ പ്രതികളെ ചോദ്യം ചെയ്യലിനായി വിളിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയിലാണ് പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിലാണ് കോടതിയുടെ നടപടി.
പോലീസ് ആവശ്യപ്പെട്ടാല്‍ സാബു എം ജേക്കബ് ചോദ്യം ചെയ്യലിനായി ഹാജരാകണം. നോട്ടീസ് നല്‍കി മാത്രമേ ഇത്തരം നടപടികളിലേക്ക് പോകാവൂ എന്നും കോടതി അറിയിച്ചു.
എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാബു ജേക്കബ് നല്‍കിയ ഹര്‍ജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



