ദില്ലി:ഡല്‍ഹിയിലെ ദ്വാരകയില്‍ പട്ടാപകല്‍ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം. ബൈക്കിലെത്തിയ രണ്ടു പേരാണ് ആസിഡ് ആക്രമണം നടത്തിയത്. 17 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അനുജത്തിക്കൊപ്പം സ്‌കൂളിലേക്ക് റോഡരികിലൂടെ നടന്നുപോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ടത്.
പെണ്‍കുട്ടിക്ക് സമീപം ഒരു ബൈക്ക് വേഗത കുറയ്ക്കുന്നതായും അതിനുശേഷം റൈഡര്‍മാരില്‍ ഒരാള്‍ അവളുടെ നേരെ ദ്രാവകം എറിയുന്നതും സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



