കണ്ണൂരില്‍ ഒന്‍പത് കാരിയെ കൊലപ്പെടുത്തിയത് അമ്മയെന്ന് പോലീസ്

കണ്ണൂര്‍:ചാലാട് കുഴിക്കുന്നിലെ ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിയുടേത് കൊലപാതകമാണെന്ന് പോലീസ്. ഒമ്പത് വയസുള്ള അവന്തികയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ്. അച്ഛന്‍ രാജേഷിന്റെ പരാതിയില്‍ അമ്മ വാഹിദയ്ക്ക് എതിരെ പോലീസ് കേസെടുത്തു. അമ്മ മാനസികാസ്വാസ്ഥ്യമുളള വ്യക്തിയെന്ന് പോലീസ്.

അമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാവിലെ വീട്ടിനുള്ളില്‍ കുഴഞ്ഞുവീണു കിടക്കുന്നത് കണ്ട കുട്ടിയെ അച്ഛനെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. നേരത്തെ വിദേശത്തായിരുന്ന കുടുംബം ലോക്ക് ഡൗണിന് മുന്‍പാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.

Share news
error: Content is protected !!
Scroll to Top