HIGHLIGHTS : Nilina Atholi receives Paloli Kunjimuhammed Award

മലപ്പുറം : ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫും മലപ്പുറം പ്രസ് ക്ലബ്ബിന്റെ സ്ഥാപകരിലൊരാളുമായ പാലോളി കുഞ്ഞിമുഹമ്മദിന്റെ സ്മരണയ്ക്കായി മലപ്പുറം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ‘പാലോളി കുഞ്ഞിമുഹമ്മദ് സ്മാരക മാധ്യമ പുരസ്കാരം’ മാതൃഭൂമി ഡിജിറ്റൽ സീനിയർ സബ് എഡിറ്റർ നിലീന അത്തോളിക്ക്.
കോഡൂർ സഹകരണ ബാങ്ക് ഏർപ്പെടുത്തിയ 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മാതൃ ഭൂമിയിൽ പ്രസിദ്ധീകരിച്ചു “രക്ഷയില്ലല്ലോ ലക്ഷദ്വീപിന് എന്ന ലേഖന പരമ്പരയാണ് അവാർഡിന് അർഹമായത്. ഡോ. സെബാസ്റ്റ്യൻ പോൾ, കേരളാ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, സി പി സെയ്തലവി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
ഡിസംബറിൽ അവാർഡ് വിതരണം ചെയ്യുമെന്ന് കോഡൂർ ബാങ്ക് പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് എസ് മഹേഷ്കുമാർ, സെക്രട്ടറി വി പി നിസാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


