ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

HIGHLIGHTS : Accident involving a bus and a scooter; A young man who was undergoing treatment died


തിരൂരങ്ങാടി: മൂന്നിയൂര്‍ ആലിന്‍ചുവടില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. മൂന്നിയൂര്‍ കുന്നത്ത്പറമ്പ് ബീരാന്‍പടി സ്വദേശി പരേതനായ പേച്ചേരി സൈതലവിയുടെ മകന്‍ ഫിറോസ്(38) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 

കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ ഒന്‍പത് മണിയോടെ മൂന്നിയൂര്‍ ആലിന്‍ചുവട് വെച്ചായിരുന്നു അപകടം. കോഴിക്കോട്-വേങ്ങര റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സ് ഫിറോസ് സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഫിറോസ് ഒരാഴ്ച്ചയായി കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരണപ്പെട്ടത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് 12 മണിയോടെ കളത്തിങ്ങല്‍പാറ ജുമുഅത്ത് പള്ളിയില്‍ നടക്കും.

സൗദിയിലെ ജിസാനിൽ ജോലി ചെയ്തിരുന്ന ഫിറോസ് ലീവിൽ നാട്ടിലെത്തിയിട്ട് രണ്ട് മാസമെ ആയിട്ടുള്ളു. ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു.

മാതാവ്: പരേതയായ ആയിഷ, ഭാര്യ: അംജത, മക്കള്‍: മുഹമ്മദ് അദാന്‍, മുഹമ്മദ് ഐദിന്‍, മുഹമ്മദ് ഐമന്‍, മുഹമ്മദ് അസിന്‍, സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, അസൈന്‍, ഹുസൈന്‍, സിദ്ധീഖ്, സാദിഖ്, ഖദീജ, പരേതനായ റഹീം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!