നിലീന അത്തോളിക്ക് നാടിന്റെ ആദരം

ramnath-goenka-award-winner-copyപരപ്പനങ്ങാടി:മികച്ച റിപ്പോര്‍ട്ടിംഗിനുള്ള രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌ക്കാരം നേടിയ നിലീന അത്തോളിക്ക് നാടിന്റെ ആദരം. നവജീവന്‍ വായനശാലയാണ് പരപ്പനങ്ങാടി സ്വദേശിനിയായ നിലീനയെ ആദരിച്ചത്. മാധ്യമ നിരൂപകനായ ഡോ.സെബാസ്റ്റ്യന്‍പോള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് നിലീന എഴുതിയ ‘അര്‍ദ്ധജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍’ എന്ന ലേഖന പരമ്പരയക്കാണ് അവാര്‍ഡ് ലഭിച്ചത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇത്തരം ജീവിതങ്ങളെ കുറിച്ച് ലേഖനമെഴുതാനുള്ള രാഷ്ട്രീയ ബോധം തന്നിലുണ്ടാക്കിയത് പരപ്പനങ്ങാടിയുടെ സാമൂഹ്യ മതേതര പരിസരമാണെന്ന് നിലീന പറഞ്ഞു.

ചടങ്ങില്‍ ഗോപാലകൃഷണന്‍ മാസ്റ്റര്‍, സി പി വത്സന്‍, പ്രഭാകരന്‍, സനില്‍ നടുവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top