Section

malabari-logo-mobile

ഖത്തറില്‍ 32,000 പ്രവാസി തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള താമസസൗകര്യമൊരുങ്ങുന്നു

HIGHLIGHTS : ദോഹ: രാജ്യത്തെ 32,000 ത്തോളം വരുന്ന പ്രവാസി തൊഴിലാളികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസസൗകര്യങ്ങള്‍ ഒരുക്കുന്നു. സര്‍ക്കാര്‍ സ്‌പോണ്‍സറായി...

untitled-1-copyദോഹ: രാജ്യത്തെ 32,000 ത്തോളം വരുന്ന പ്രവാസി തൊഴിലാളികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസസൗകര്യങ്ങള്‍ ഒരുക്കുന്നു. സര്‍ക്കാര്‍ സ്‌പോണ്‍സറായിട്ടുള്ള തൊഴിലാളി കമ്യൂണിറ്റി പദ്ധതിയാണിത്. തൊഴിലാളികള്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങളും താമസസൗകര്യങ്ങളും നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ തൊഴിലാളി പാര്‍പ്പിടപദ്ധതി പ്രാദേശിക പങ്കാളികളുടെ സഹകരണത്തോടെ മൂന്നുഘട്ടമായാണ് നടപ്പാക്കുന്നത്.

നിലവിലുള്ള തൊഴിലാളിക്യാമ്പുകളില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ് ഈ പദ്ധതി. പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിലെ 30 ശതമാനവും നിലവിലെ ഗവണ്‍മെന്റ് അലോക്കേറ്റഡ് പെര്‍മനന്റ് വര്‍ക്കര്‍ അക്കോമഡേഷന്‍ പദ്ധതിയെ പ്രതിനിധാനം ചെയ്യുന്നവയാണെന്നും ഡരുണ ഡയറക്ടര്‍ ഡോ. സീന്‍ കാഷിന്‍ പറഞ്ഞു. ദോഹയില്‍ നടന്ന് ഗ്രീന്‍ എകസ്‌പോ ഫോറത്തില്‍ സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

sameeksha-malabarinews

4,000 കിടക്കകളുള്ള സിംഗിള്‍ റസിഡന്‍ഷ്യല്‍ ഫസിലിറ്റ് (എസ്ആര്‍എഫ്) യാണ് ഉംസലാല്‍ മുഹമ്മദില്‍ നിര്‍മിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 28,000 കിടക്കകളുള്ള ഇന്റര്‍ഗ്രേറ്റ് വര്‍ക്കര്‍ അക്കോമഡേഷന്‍ കമ്യൂണിറ്റി ഫെസിലിറ്റി (ഐഡബ്യുഎസി)യാണ്. അല്‍ഖോറിയാണ് ഇത് നിര്‍മിക്കുന്നത്. ഈ ഘട്ടത്തില്‍ ചെറുകിട, കോണ്‍സുലാര്‍, ആരോഗ്യസേവനങ്ങളോടുകൂടിയ സിറ്റി സെന്റര്‍, നഗരസഭാ സൗകര്യങ്ങള്‍, സുസ്ഥിരമായ സാങ്കേതിക വിദ്യകള്‍ എന്നിവയാണുള്ളത്. പദ്ധതിയുടെ ആദ്യഘട്ടം 2015 ല്‍ കരാര്‍ ചെയ്തതാണ്. മൂന്നാം ഘട്ടം 2017 ല്‍ കരാര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!