ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട്: 500 , 1000 നോട്ടുകള്‍ പിന്‍ വലിച്ച സാഹചര്യത്തില്‍ രാജ്യത്ത് ഇന്ന് പോസ്‌റ്റോഫീസുകളും ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കും. പോസ്റ്റ് ഓഫീസുകളില്‍ സാധാരണപോലെ സേവിങ് പ്രത്യേക കറന്‍സി എക്‌സ്‌ചേഞ്ച് കൗണ്ടര്‍ എന്നിവ പ്രവര്‍ത്തിക്കുമെങ്കിലും ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച അവധിയായിരിക്കും.

ഇന്ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് നാലുമണിവരെയാണ് പ്രവര്‍ത്തിക്കുക. അതേസമയം സംസ്ഥാനത്തെ എ.ടി എമ്മുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. പ്രധാന എ ടി എമ്മുകളില്‍ പണം നിറച്ച് അധികം കഴിയും മുമ്പേ തന്നെ കാലിയാവുകയാണ്. 100, 50 നോട്ടുകള്‍ മാത്രം നിറക്കേണ്ടിവരുന്നതിനാല്‍ കടുത്ത നോട്ട് ക്ഷാമവും അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പുകളില്‍ തിങ്കളാഴ്ച വരെ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ സതേണ് റീജിയണ്‍ ചീഫ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ സബിത നടരാജ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top