HIGHLIGHTS : Nilambur urban bird survey conducted
നിലമ്പൂര്‍:കേരള വനം- വന്യജീവി വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി മലപ്പുറം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നിലമ്പൂരില്‍ നഗര പക്ഷികളുടെ സര്‍വേ നടത്തി. കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കങ്ങള്‍, നഗരമെന്ന രീതിയിലുള്ള വളര്‍ച്ച ഇവ നിലമ്പൂര്‍ നഗരത്തിന്റെ ജൈവവൈവിധ്യത്തില്‍ ഉണ്ടാക്കിയ സ്വാധീനം മനസ്സിലാക്കുന്നതിനും ഭാവിയിലെ പ്രകൃതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിനുമായാണ് സര്‍വേ നടത്തിയത്.
സര്‍വേയില്‍ മുന്നരി പ്രാപിടിയന്‍ പരുന്ത് കിന്നരി പരുന്ത് Black baza (Aviceda leuphotes) മഞ്ഞക്കിളി Golden oriole (Oriolus kundoo), വലിയ വേലിതത്ത blue-tailed bee-eater (Merops philippinus) തുടങ്ങിയ അപൂര്‍വ പക്ഷികള്‍ ഉള്‍പ്പെടെ 54 ഇനം (വ്യക്തമായി തിരിച്ചറിയാത്ത ആറ് ഇനവുമുണ്ട്) പക്ഷികളെ കണ്ടെത്തി.
റീക്യാപ്ചര്‍ എര്‍ത്ത്, പ്യൂമ ക്ലബ് ഫോര്‍ നാച്വര്‍ ആന്‍ഡ് കള്‍ച്ചര്‍ എന്നീ പരിസ്ഥിതി സംഘടനകളുമായി സഹകരിച്ചാണ് ദ്വിദിന സര്‍വേ നടത്തിയത്. ഫെബ്രുവരി 14ന് സര്‍വേ സംഘം ചാലിയാര്‍ വ്യൂ ഡോര്‍മിറ്റോറിയില്‍ ഒത്തുകൂടുകയും തുടര്‍ന്ന് 15ന് രാവിലെ വടപുറം പാലം മുതല്‍ കരിമ്പുഴ പാലം വരെയുള്ള നഗരഭാഗങ്ങളില്‍ കണക്കെടുപ്പ് നടത്തുകയും ചെയ്തു. ഓരോ കിലോമീറ്റര്‍ ദൂരമുള്ള 12 ബ്ലോക്കുകള്‍ ആയി തിരിച്ചു ഓരോ ബ്ലോക്കിലും ഓരോ ടീം ആയിട്ടാണ് പക്ഷി സര്‍വേ പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്തു നിന്നുടനീളമായി എത്തിയ നാല്‍പതോളം പക്ഷി നിരീക്ഷകരും പ്രകൃതിസ്നേഹികളുമാണ് സന്നദ്ധസേവകരായി സര്‍വേക്ക് എത്തിയത്.
മലപ്പുറം സാമൂഹിക വനവല്‍ക്കരണ വിഭാഗം ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റസ് കെ.എ. മുഹമ്മദ് സൈനുല്‍ അബിദീന്‍ സര്‍വേ ഉദ്ഘാടനം ചെയ്തു. റീക്യാപ്ചര്‍ എര്‍ത്ത് ചെയര്‍മാനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി.എം സാദിക്കലി അധ്യക്ഷത വഹിച്ചു.