നൈസ് പത്തിരിയുടെ കൂടെ കഴിക്കാന്‍ പാല്‍ കോഴി;റംസാന്‍ സ്‌പെഷ്യല്‍

HIGHLIGHTS : Milk chicken to eat with nice food

ചേരുവകള്‍

ചിക്കന്‍ 1 കി.ഗ്രാം

sameeksha-malabarinews

പച്ചമുളക് ചതച്ചത് 6

ചെറിയ ഉള്ളി ചതച്ചത് 1 കപ്പ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍

കറിവേപ്പില 3 തണ്ട്
ജീരകപ്പൊടി 1 ടീസ്പൂണ്‍

വെളിച്ചെണ്ണ 3 ടീസ്പൂണ്‍

കട്ടിയുള്ള തേങ്ങാപ്പാല്‍ 2 കപ്പ്

പേള്‍ സാഗോ വെള്ളത്തില്‍ കുതിര്‍ത്തത് 3 ടേബിള്‍സ്പൂണ്‍

ഉപ്പ് പാകത്തിന്

പാചക രീതി

കോഴി കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളാക്കിയതിലേക്ക് ചെറിയ ഉള്ളി പച്ചമുളക് ചതച്ചത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കറിവേപ്പില ചെറുതായി അരിഞ്ഞത് നല്ല ജീരകം വെളിച്ചെണ്ണ ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. മൂടി വെച്ച് വേവിച്ചെടുക്കുക.

വെന്തതിനുശേഷം തേങ്ങാപ്പാല്‍ ഒഴിച്ചു തിളപ്പിക്കുക. ചൗവ്വരി വെള്ളത്തില്‍ കുതിര്‍ത്ത് അരച്ചത് ചേര്‍ക്കുക. കറിവേപ്പില ചുവന്നുള്ളി എന്നിവ തുമ്പിച്ച് ഒഴിക്കുക.പാല്‍കോഴിറെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!