നിലമ്പൂര്‍; പ്രചാരണം അസംബന്ധം: കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി

HIGHLIGHTS : Nilambur: Campaigning is nonsense - Kerala Muslim Jamaat

cite

കോഴിക്കോട് : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുന്നി പ്രസ്ഥാനത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം സത്യവിരുദ്ധമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി.

തിരഞ്ഞെടുപ്പ് നിലപാടുകള്‍ രൂപവത്കരിക്കുന്നതിനും അത് അണികളെ ബോധ്യപ്പെടുത്തുന്നതിനും പ്രസ്ഥാനത്തിന് കൃത്യമായ സംവിധാനങ്ങളുണ്ട്. ആവശ്യാനുസരണം കേരള മുസ്ലിം ജമാഅത്ത് നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യും. മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് പരാമര്‍ശങ്ങളുമായി പ്രസ്ഥാനത്തിന് ഒരു ബന്ധവുമില്ല. അതുമായി ബന്ധപ്പെടുത്തി മാധ്യമങ്ങള്‍ ചമയ്ക്കുന്ന പ്രചാരണങ്ങള്‍ അസംബന്ധമാണ്.

ഇതിന്റെ പേരില്‍ പ്രസ്ഥാനത്തെ തെറ്റിദ്ധരിക്കരുതെന്നും നിലപാടുകള്‍ പറയാന്‍ പ്രസ്ഥാനത്തിന് ഒരു ഏജന്‍സിയുടെയും ആവശ്യമില്ലെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!