ബെംഗളൂരു സ്റ്റേഡിയം ദുരന്തം: സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സസ്പെന്‍ഷന്‍

ബെംഗളൂരു: സ്റ്റേഡിയം ദുരന്തത്തില്‍ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരെ സസ്പെന്‍ഡ് ചെയ്തു. കബ്ബണ്‍ പാര്‍ക്ക് സ്റ്റേഷനിലെ പോലീസ് ഇന്‍സ്പെക്ടര്‍, ഈ പ്രദേശത്തെ എ സി പി, സെന്‍ട്രല്‍ ഡി സി പി, സ്റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ പോലീസ് കമ്മീഷണര്‍ എന്നിവരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യും.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. ദുരന്തത്തില്‍ സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സ്വമേധയാ കേസെടുത്ത കോടതി, സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കുകയും ജൂണ്‍ 10-നകം വിശദമായ സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

നേരത്തെ, ആര്‍ സി ബി ടീമിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെ എസ് സി എ), ഡി എന്‍ എ നെറ്റ്വര്‍ക്സ് ഉള്‍പ്പെടെയുള്ളവക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (ഡി സി പി) സെന്‍ട്രല്‍ ശേഖര്‍ എച്ച് ടെക്കണ്ണാവര്‍ സ്ഥിരീകരിച്ചു. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ ക്രിമിനല്‍ അശ്രദ്ധ ആരോപിച്ച് നിരവധി സ്ഥാപനങ്ങളെ പ്രതിയായി ചേര്‍ത്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top