നിലമ്പൂര്‍ ഉപതെരെഞ്ഞടുപ്പ്: 315 വോട്ടിങ് മെഷീനുകള്‍ ഒന്നാംഘട്ട റാന്‍ഡമൈസേഷനില്‍ തിരഞ്ഞെടുത്തു

HIGHLIGHTS : Nilambur by-election: 315 voting machines selected in first phase of randomization

cite

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി 315 വോട്ടിങ് യന്ത്രങ്ങളും (315 വീതം കണ്‍ട്രോള്‍- ബാലറ്റ് യൂണിറ്റുകള്‍) 341 വിവപാറ്റുകളും ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ വഴി തിരഞ്ഞെടുത്തു. മണ്ഡലത്തില്‍ 263 പോളിങ് ബൂത്തുകളാണുള്ളത്. കണ്‍ട്രോള്‍- ബാലറ്റ് യൂണിറ്റുകള്‍ 20 ശതമാനവും വിവിപാറ്റുകള്‍ 30 ശതമാനവും റിസര്‍വ് ഉള്‍പ്പെടെയാണ് മാറ്റിവെച്ചത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇലക്ഷന്‍ കമ്മീഷന്റെ സോഫ്റ്റ് വെയര്‍ വഴി വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുത്തത്. സീരിയല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഇ.വി.എം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും വിവിപാറ്റുകളും തിരഞ്ഞെടുക്കുന്ന പ്രക്രിയയാണിത്.

തുടര്‍ന്ന് വോട്ടിങ് ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വെയര്‍ഹൗസില്‍ വെച്ച് തിരഞ്ഞെടുത്ത മെഷീനുകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മാറ്റിവെച്ചു. രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ വഴിയാണ് മണ്ഡലത്തിലെ ഓരോ ബൂത്തിലേക്കും ഏത് വോട്ടിങ് യന്ത്രം ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!