HIGHLIGHTS : CK Balan Memorial Charitable Trust to be inaugurated tomorrow

പരപ്പനങ്ങാടി : ഏഴ് പതിറ്റാണ്ടു കാലം പരപ്പനങ്ങാടിയുടെയും സമീപ പ്രദേശങ്ങളിലെയും രാഷ്ട്രീയ, സാമൂഹ്യ സാംസ്‌ക്കാരിക, ജീവകാരുണ്യ മേഖലയില്‍ സജീവസാന്നിദ്ധ്യമായിരുന്ന
സി. കെ. ബാലന്റെ സ്മരണയില്‍ പരപ്പനങ്ങാടിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ ഒന്നിന് പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സി. കെ. ബാലന്‍ അനുസ്മരണ സംഗമത്തില്‍ വെച്ച് സി. കെ. ബാലന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വഹിക്കും.

സംഘാടക സമിതി ചെയര്‍മാന്‍ തയ്യില്‍ അലവി അനുസ്മരണ സംഗമത്തില്‍ അധ്യക്ഷനാകും .
വൈകിട്ട് ആറിന് അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവത്ക്കരണം ലക്ഷ്യമിട്ട് പ്രസാദ് കൈതക്കലിന്റെ ‘സയന്‍സ് മിറക്കിള്‍ ഷോ’ ഡമോണ്‍സ്‌ട്രേഷനും, തുടര്‍ന്ന് അപ്പുണ്ണി ശശി അവതരിപ്പിക്കുന്ന ഏകപാത്ര നാടകം ‘ചക്കര പന്തല്‍’ അരങ്ങേറുമെന്നും സംഘാടകര്‍ പറഞ്ഞു.
കണ്‍വീനര്‍ കെ. വിശ്വനാഥന്‍ , സി. കെ. ഷാഹിന്‍ , വി. കെ. സൂരജ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു