ഇന്നുമുതല്‍ രാത്രി കര്‍ഫ്യൂ; ഇളവ് ആവശ്യയാത്രകള്‍ക്കുമാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികര്‍ഫ്യൂ. രാത്രി 10 മുതല്‍ രാവിലെ 6 വരെയാണു കര്‍ഫ്യൂ.

കര്‍ഫ്യൂ സമയത്തു വ്യക്തികളുടെ സഞ്ചാരം കര്‍ശനമായി തടയണമെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആശുപത്രി യാത്ര, ചരക്കുനീക്കം, അവശ്യസര്‍വീസുകള്‍, അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്നുള്ള യാത്ര, ദീര്‍ഘദൂര യാത്ര കഴിഞ്ഞുള്ള മടക്കം (യാത്രാരേഖകള്‍ കാണിക്കണം) എന്നിവയ്ക്കു മാത്രമാണ് ഇളവുകളുള്ളത്. മറ്റുള്ളവര്‍ അടുത്ത പോലീസ് സ്‌റ്റേഷനില്‍ നിന്ന് യാത്രാനുമതി വാങ്ങണം.

ഝനസംഖ്യ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് 7ല്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനപ്രകാരമുള്ള പട്ടിക ഇന്നു പുറത്തിറക്കും. ലോക്ക്ഡൗണ്‍ ബാധകമാകുന്ന തദ്ദേശസ്ഥാപന വാര്‍ഡുകളുടെ എണ്ണം കൂടിയേക്കും. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഇന്നലെ കര്‍ശന പരിശോധനയാണ് പോലീസ് നടത്തിയത്. അനാവശ്യമായി പുറത്തിറങ്ങിയവര്‍ക്ക് പിഴ ചുമത്തി. സംസ്ഥാനത്തു പതിവു നിയന്ത്രണങ്ങളും ഇളവുകളും ഇന്നു മുതല്‍ തുടരും.

Share news
error: Content is protected !!
Scroll to Top