Section

malabari-logo-mobile

രാത്രികാല നിയന്ത്രണം ഇന്നുമുതല്‍; ശബരിമല, ശിവഗിരി തീര്‍ഥാടകര്‍ക്ക് ഇളവ്

HIGHLIGHTS : Night control from today; Concessions for Sabarimala and Sivagiri pilgrims

തിരുവന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്നുമുതല്‍ നിലവില്‍വരും. ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരൊണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം. അതേസമയം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങളില്‍നിന്നു ശബരിമല, ശിവഗിരി തീര്‍ഥാടകരെ ഒഴിവാക്കി. പത്തനംതിട്ട, തിരുവനന്തപുരം കളക്ടര്‍മാരുടെ ശുപാര്‍ശ പ്രകാരമാണു തീരുമാനമെന്നു ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്.

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ, രാത്രി 10 മുതല്‍ രാവിലെ 5വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 31 രാത്രി പുതുവത്സരാഘോഷം അനുവദിക്കില്ല.

sameeksha-malabarinews

ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

കടകള്‍ രാത്രി 10ന് അടയ്ക്കണം. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. പുതുവത്സരാഘോഷങ്ങളും രാത്രി പത്തിനുശേഷം അനുവദിക്കില്ല. ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!